നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കരിഷ്മ നായരുമായി കൂടിക്കാഴ്ച നടത്തി

മലയാളി സമൂഹം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി
Nashik Malayali Cultural Association office bearers met with Karishma Nai

കരിഷ്മ നായരുമായി കൂടിക്കാഴ്ച നടത്തി

Updated on

മുംബൈ: നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണപിള്ള, വര്‍ക്കിങ് പ്രസിഡന്‍റ് ജയപ്രകാശ് നായര്‍, ജനറല്‍ സെക്രട്ടറി അനൂപ് പുഷ്പാംഗദന്‍, ട്രഷറര്‍ രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന കമ്മിറ്റി പ്രതിനിധിസംഘം ജൂലൈ 29-ന് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ അഡീഷണല്‍ കമ്മിഷണര്‍ കരിഷ്മ നായരുമായി കൂടിക്കാഴ്ച നടത്തി.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി, നാസിക് ജില്ലാ മലയാളി സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങള്‍ കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തി. നാസിക് മലയാളികള്‍ അനുഭവിക്കുന്ന യാത്ര പ്രശ്‌നങ്ങള്‍, കൂടുതല്‍ ട്രെയിന്‍ സര്‍വീസിന്‍റെ ആവശ്യകത, ഡയറക്റ്റ് വിമാന സര്‍വീസുകളുടെ ലഭ്യത, മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ആരോഗ്യ- സാമ്പത്തിക പ്രശ്‌നങ്ങള്‍.

കരിഷ്മ നായര്‍, എല്ലാ വിഷയങ്ങളും താത്പര്യത്തോടെ കേട്ടതോടൊപ്പം പ്രസ്തുത വിഷയങ്ങള്‍ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായി നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുഷ്പാംഗദന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com