നാസിക്ക് ദേശീയ യൂത്ത് ഫെസ്റ്റിവൽ മത്സര ഫലങ്ങൾ ഇന്നറിയാം

ജനുവരി 12നാണ് ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
Nashik National Youth Festival Competition Results Today
Nashik National Youth Festival Competition Results Today

നാസിക്: നാസിക്കിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിന്‍റെ മത്സര ഫലങ്ങൾ ഇന്നറിയാം. ജനുവരി 12 വെള്ളിയാഴ്ച്ചയാണ് മഹാരാഷ്ട്രയിലെ ക്ഷേത്ര നഗരമായ നാസിക്കിൽ ദേശീയ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാസിക്കിലെ തപോവൻ മൈതാനത്താണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. യുത്ത് ഫെസ്റ്റിവലിന്‍റെ സമാപന ദിനമാണ് ഇന്ന്.

പ്രോഗ്രാം ഓഫ് നാഷണൽ ഇന്‍റഗ്രേഷൻ ക്യാമ്പിന് (എൻഐസി) കീഴിലാണ് 1995-ൽ ദേശീയ യുവജനോത്സവം ആരംഭിച്ചത്. നെഹ്‌റു യുവകേന്ദ്ര സംഘടന (NYKS), എന്‍എസ്എസ് പോലുള്ള സംസ്ഥാനത്തിന്‍റെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ എല്ലാ വർഷവും യുത്ത് ഫെസ്റ്റിവൽ നടത്തുന്നു. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 13000 പേർ പങ്കെടുക്കുന്നുവെന്നാണ് കേരളത്തിൽ നിന്ന് വന്നിട്ടുള്ള ടീം കോർഡിനേറ്ററിൽ ഒരാളായ ദീപു മെട്രൊ വാർത്തയോട് പറഞ്ഞത്. ഇപ്രാവശ്യം ടീം അംഗങ്ങൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ നിന്ന് 65 അംഗ ടീമാണ് യൂത്ത് ഫെസ്റ്റിവലിന് പങ്കെടുക്കുന്നതിനായി എത്തിയിരുന്നത്. നെഹ്രു യുവകേന്ദ്ര,നാഷണൽ സർവീസ് സ്കീം, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ ഏജൻസികൾ മുഖേന തിരഞ്ഞെടുത്ത പ്രതിഭകളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. നാടൻ പാട്ട് ഇനത്തിൽ ഗ്രൂപ്പും സോളോയും,നാടോടി നൃത്തത്തിന്‍റെ ഗ്രൂപ്പ് ആയും സോളോയും,കൂടാതെ പോസ്റ്റർ നിർമ്മാണം, കഥാ രചന,ഫോട്ടോഗ്രാഫി, തുടങ്ങിയ ഇനത്തിലുമാണ് കേരള ടീം അംഗങ്ങൾ പങ്കെടുത്തത്. ഇതിൽ രണ്ടു മൂന്നിനത്തിൽ ഉറപ്പായും വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടീം കോർഡിനേറ്ററിൽ ഒരാൾ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.