നാട്യാഞ്ജലി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

വിനീത് കുമാര്‍ മുഖ്യാതിഥിയായിരുന്നു
Natyanjali Arts and Cultural Association held its annual celebration.

നാട്യാഞ്ജലി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം

Updated on

നവിമുംബൈ: നാട്യാഞ്ജലി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍റെ പതിമൂന്നാമത് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കല്‍ നര്‍ത്തകനും ചലച്ചിത്ര നടനുമായ വിനീത് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നൃത്തം വേദിയില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു കലാരൂപമല്ലെന്നും, മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലെ ഓരോ ചലനത്തിലും ഭാവപ്രകടനത്തിലും അതിന്‍റെ സാന്നിധ്യമുണ്ടെന്നും വിനീത് കുമാര്‍ പറഞ്ഞു.

ഗുരു മഞ്ജുവിന്‍റെ ശിക്ഷണത്തില്‍ വിവിധ പ്രായത്തിലുള്ളവരും വിവിധ ഭാഷാപശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമായ മുന്നൂറോളം കലാകാരികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി.

നാട്യാഞ്ജലി പ്രസിഡന്‍റ് വിനു കെ. കൃഷ്ണ, വൈസ് പ്രസിഡന്‍റ് ജയസുബ, സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്‍റ് സെക്രട്ടറി രാജേഷ് മേനോന്‍, ട്രഷറര്‍ മഞ്ജു എസ്. പിള്ള, ട്രസ്റ്റികളായ രശ്മി പത്മകുമാര്‍, സുനിത ആര്‍. മേനോന്‍, ഡോ. നീരജ ഗോപി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com