നവകേരള വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 28ന്

കലാപരിപാടികളും അരങ്ങേറും.
Nava Kerala Welfare Association Onam celebrations on September 28th

ഓണാഘോഷം

Updated on

മുംബൈ: ഡോംബിവ്ലിയില്‍ പലാവ താമസസമുച്ചയത്തിലെ യുവ തലമുറയുടെ ആഭിമുഖ്യത്തില്‍ രൂപം കൊടുത്ത് നവകേരള വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ ഹോട്ടല്‍ ഖുശാല ഗ്രീന്‍സില്‍ നടത്തും. സെപ്റ്റംബര്‍ 28ന് രാവിലെ 8.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. സാംസ്‌കാരിക ചടങ്ങില്‍ കല്യാണ്‍ എംഎല്‍എ രാജേഷ് മോറെ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ. ഉമ്മന്‍ ഡേവിഡ്, ആംചി മുംബൈ ഡയറക്റ്റർ പ്രേംലാല്‍, കവി സുരേഷ് നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കേരളത്തിന്‍റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേര്‍ത്താണ് ഇക്കുറിയും ഓണാഘോഷ പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വഞ്ചിപ്പാട്ട്, കൈക്കോട്ടിക്കളി, മാര്‍ഗം കളി, ഒപ്പന, വടംവലി, ഉറിയടി തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഓണാഘോഷത്തിന്‍റെ ഭാഗമാകും.

നവകേരള വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സാവിയോ ഓഗസ്റ്റിന്‍, വൈസ് പ്രസിഡന്‍റ് ലളിത വിശ്വനാഥന്‍, സെക്രട്ടറി നിഷാന്ത് ബാബു, ട്രഷറര്‍ ശാലിനി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com