ഗുരുദേവഗിരിയില്‍ നവരാത്രി ആഘോഷം

മുംബൈയുടെയും നവിമുംബയുടെയും വിവിധഭാഗങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകൾ ഓരോ ദിവസവും പരിപാടികള്‍ അവതരിപ്പിക്കും
Navaratri celebration at Gurudevgiri

ഗുരുദേവഗിരിയില്‍ നവരാത്രി ആഘോഷം

Updated on

നെരൂള്‍: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ 30 വരെ 9 ദിവസം നീളുന്ന നവരാത്രി ആഘോഷം വിശേഷാല്‍ പൂജ ചടങ്ങുകളോടെയും കലാപരിപാടികളോടെയും ആഘോഷിക്കുന്നു. എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 9.00 വരെ ക്ഷേത്രകലയുമായ് ബന്ധപ്പെട്ട നൃത്തനൃത്യങ്ങള്‍, സംഗീതാര്‍ച്ചന, വാദ്യ ഉപകരണങ്ങളുടെ അവതരണം തുടങ്ങിയവ ഉണ്ടായിരിക്കും .

മുംബൈയുടെയും നവിമുംബയുടെയും വിവിധഭാഗങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകളാണ് ഓരോ ദിവസവും പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഗുരുദേവഗിരി നവരാത്രി മണ്ഡപത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. സെപ്റ്റംബര്‍ 5 ന് മുൻപ് കിട്ടുന്ന പ്രോഗ്രാമുകള്‍ ആണ് പരിഗണിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോണ്‍: 9820165311, 8369312803

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com