
നവിമുംബൈ: ഗുരുദേവഗിരിയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വൈകീട്ട് 6 .45 നു ഗുരുപൂജയും നെയ് വിളക്ക് അർച്ചനയും. തുടർന്ന് ദീപാരാധന. ദീപാരാധനയ്ക്കു ശേഷം 7 മുതൽ നവരാത്രി വിശേഷാൽ (ദേവീ) പൂജ. 8 മുതൽ മുംബയുടെയും നവി മുംബയുടെയും വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീതാർച്ചന, സംഗീതാഭജന തുടങ്ങിയവ അരങ്ങേറും. ശേഷം മഹാ പ്രസാദം.
നൃത്താലായ ആർട്സ് ആൻഡ് കൾച്ചറൽ വെൽഫേർ അസോസിയേഷൻ, അരുണോദയ കലാ നികേതൻ, മുംബൈ, നാട്യ അക്കാദമി, നവരാസ ഡാൻസ് അക്കാദമി, നൃത്യവാടിക സ്‌കൂൾ ഓഫ് ഡാൻസ് , കലാമണ്ഡലം ശ്രീലക്ഷ്മി, ലക്ഷ്മി സിബി സത്യൻ, മാളവിക, സൗമ്യ മിഷാൽ, രജനി കൃഷ്ണകുമാർ, [ കർണാടിക് മ്യൂസിക്], മീനാക്ഷി നൃത്തവിദ്യാലയ, വോയ്‌സ് ഓഫ് ഖാർഘർ , ശനീശ്വര ഭജന മണ്ഡൽ, നെരൂൾ [ഭക്തിഗാന സുധ] എന്നിവരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പൂജാ ബുക്കിംഗിനും മറ്റു വിവരങ്ങൾക്കും 022 27724095 , 7304085880 , 9324222313 .