മധുവിന് നവതി ഫലകം സമർപ്പിച്ചു

മധുവിന് നവതി ഫലകം സമർപ്പിച്ചു

സംഘടനയുടെ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ ഒക്ടോബർ 28 ന് മധുവിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി നവതി സ്‌മൃതിഫലകവും പൊന്നാടയും അദ്ദേഹത്തിന് സമർപ്പിച്ചു

മുംബൈ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുംബൈയിലും പ്രവർത്തനകേന്ദ്രമുള്ള മലയാളത്തിലെ ഏക അമ്പ്രല ഓർഗനൈസേഷനായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് മലയാളികളുടെ പ്രിയനടൻ മധുവിൻ്റെ നവതി, കഴിഞ്ഞ മാസം സെപ്റ്റംബർ 23 ന് തന്നെ വിവിധ കലാപരിപാടികളോടെ മുംബൈയിലെ മഹാകവി കാളിദാസ നാട്യമന്ദിറിൽ ആഘോഷിക്കുകയുണ്ടായി.

സംഘടനയുടെ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ ഒക്ടോബർ 28 ന് മധുവിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി നവതി സ്‌മൃതിഫലകവും പൊന്നാടയും അദ്ദേഹത്തിന് സമർപ്പിച്ചു.

ചടങ്ങിൽ ചെയർമാൻ മലയാളഭൂമി ശശിധരൻനായർ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി. ആർ. രാജ്കുമാർ, പീർ ഡയറക്ടറും ടീച്ചിങ് ഫാക്കൽറ്റിയും ഗുരു ഗോപിനാഥിൻ്റെ ശിഷ്യനുമായ ഡോക്ടർ സജീവ് നായർ, ഫൈനാൻസ് ഡയറക്ടറായ മിനി വേണുഗോപാൽ, അജീവനാന്ത അംഗം ശ്രീമതി വിജയ മേനോൻ എന്നിവർ സംബന്ധിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com