നവിമുംബൈ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍

ടെര്‍മിനലിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് മൂലം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയില്ല
Navi Mumbai Airport inauguration on PM's birthday

പരീക്ഷണാര്‍ഥത്തില്‍ വിമാനം ഇറക്കിയപ്പോള്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു

Updated on

നവിമുംബൈ : നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17-ന് നടത്തുമെന്ന് അദാനി ഗ്രൂപ്പും സിഡ്കോയും അറിയിച്ചു.

ഓഗസ്റ്റ് 15-ന് ഉദ്ഘാടനം നടത്താനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും ടെര്‍മിനലിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനം സെപ്റ്റംബറിലേക്ക് മാറ്റിയത്. നിലവില്‍ 13,000 തൊഴിലാളികളാണ് നിര്‍മാണപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആഭ്യന്തര സര്‍വീസിനോടൊപ്പം അന്താരാഷ്ട്ര സര്‍വീസും ഒന്നിച്ചാരംഭിക്കും.

ഒന്നാംഘട്ടം പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രതിവര്‍ഷം രണ്ടുകോടി യാത്രക്കാരെയും എട്ടുലക്ഷം ടണ്‍ കാര്‍ഗോയും കൈകാര്യംചെയ്യാന്‍ വിമാനത്താവളത്തിന് കഴിയും. ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ, ആകാശ തുടങ്ങിയ എയര്‍ലൈനുകളുടെ സര്‍വീസ് ഇവിടെ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com