നവിമുബൈയില്‍ നിന്ന് മുംബൈയില്‍ ഇനി അര മണിക്കൂറിലെത്താം

15 മുതല്‍ ബോട്ട് സര്‍വീസ്
Navi Mumbai can now be reached in half an hour

നവിമുബൈയില്‍ നിന്ന് മുംബൈയില്‍ ഇനി അര മണിക്കൂറിലെത്താം

Updated on

മുംബൈ: നവി മുംബൈയിലെ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജലഗതാഗത പദ്ധതി ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെരൂള്‍ ഭൗച്ച ധാക്ക പാസഞ്ചര്‍ ഫെറി സര്‍വീസ് ഡിസംബര്‍ 15 ന് ആരംഭിക്കും. ഇതോടെ നെരൂള്‍ പ്രിന്‍സസ് ഡോക്ക് റൂട്ടില്‍ അരമണിക്കൂറിലെത്താം. റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ വരെയാണ് യാത്രാസമയം.

150 കോടി രൂപ ചെലവിട്ട് സിഡ്കോ നിര്‍മിച്ച നെരൂള്‍ ബോട്ട് ജെട്ടി 2023-ല്‍ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ആവശ്യമായ ആഴമില്ലായ്മയും ടെന്‍ഡര്‍ പ്രശ്‌നങ്ങളും മൂലം മൂന്നുവര്‍ഷത്തോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഈ വര്‍ഷം ആദ്യം എലിഫന്‍റയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് ജെട്ടി വീണ്ടും സജീവമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com