
ഭക്ഷ്യമേള വരുന്നു
നവിമുംബൈ: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിക്കൂട്ടുകളുമായി മലയാളി വനിതകള്‍ ചേര്‍ന്നൊരുക്കുന്ന ഭക്ഷ്യമേള വരുന്നു. ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 10 മണി വരെ കോപ്പര്‍ ഖൈര്‍ണയില്‍ സെക്ടര്‍ 15 ല്‍ ഉള്ള ന്യൂബോംബെ കള്‍ച്ചറല്‍ സെന്‍ററിലാണ് വേദിയൊരുങ്ങുന്നത്
രുചിയും ആരോഗ്യവും ചേരുന്ന വിധത്തില്‍ കേരളത്തിന്‍റ തനതായ രീതിയില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് വനിതാ വിങ് വീണ്ടും എത്തുന്നത്. കേരളീയ രുചിക്കൂട്ടുകള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രേമികള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട!.