നവിമുംബൈ മേഖല മലയാളോത്സവം സമാപിച്ചു

സന്ധ്യ പലേരി ഉദ്ഘാടനം ചെയ്തു
Navi Mumbai Region Malayalam Festival concludes

നവിമുംബൈ മേഖല മലയാളോത്സവം സമാപിച്ചു

Updated on

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ മലയാളോത്സവത്തിന്‍റെ സമാപന സമ്മേളനവും വിജയികള്‍ക്ക് പുരസ്‌കാര വിതരണവും നടത്തി. കവിയിത്രി സന്ധ്യ പലേരി ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ രമ എസ്. നാഥ് പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് സിനിമാഗാനങ്ങള്‍, കവിതാപാരായണം, നൃത്തപരിപാടികള്‍ എന്നിവ അരങ്ങേറി.

സമാപന സമ്മേളനത്തിന് മിനി അനില്‍പ്രകാശ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ്വാഗതം ആശംസിച്ചു. കൈരളി ബേലാപ്പൂര്‍ ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിനു പാപ്പച്ചന്‍, ലോക കേരള സഭാംഗം ലതിക ശ്രീഭദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

logo
Metro Vaartha
www.metrovaartha.com