രാഹുൽ ഗാന്ധിയെ അയോഗ്യ നാക്കിയതിൽ കല്യാണിൽ മലയാളികളായ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് 

കല്യാൺ ഡിസിസി പ്രസിഡന്‍റും മുൻ മേയറുമായ സച്ചിൻ പോട്ടെ, ഡിസിസി വൈസ് പ്രസിഡന്‍റും മലയാളിയുമായ ആന്‍റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്‌
രാഹുൽ ഗാന്ധിയെ അയോഗ്യ നാക്കിയതിൽ കല്യാണിൽ   മലയാളികളായ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് 

താനെ: രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ചതിലും, പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിലും പ്രതിഷേധിച്ച് കല്യാൺ-ഡോമ്പിവലിയിൽ നടന്ന റോഡ് ഉപരോധ സമരത്തിലും പ്രതിഷേധ മാർച്ചിലും പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം.

കല്യാൺ ഡിസിസി പ്രസിഡന്‍റും മുൻ മേയറുമായ സച്ചിൻ പോട്ടെ, ഡിസിസി വൈസ് പ്രസിഡന്‍റും മലയാളിയുമായ ആന്‍റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്‌. കോൺഗ്രസ്‌ പ്രവർത്തകർ കല്യാൺ ഹൈവേ ഉപരോധിച്ചുകൊണ്ടായിരുന്നു മാർച്ച് നടത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷവാസ്ഥ ഉടലെടുത്തത്.

പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കാതെ തഹസീൽദാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നടപടികൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തഹസിൽദാർക്ക് നിവേദനവും നൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

സമരം തുടരുമെന്നും സമരത്തിന്‍റെ അടുത്ത ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും കല്യാൺ ജില്ലാ കോൺഗ്രസ്‌ അധ്യക്ഷൻ സച്ചിൻ പോട്ടെ അറിയിച്ചു.എം പി സി സി ജനറൽ സെക്രട്ടറി ബ്രിജ് ദത്ത്, മഹിളാ കോൺഗ്രസ്‌ ജില്ലാ അധ്യക്ഷ ശ്രീമതി കാഞ്ചൻ കുൽക്കർണി, സേവാദൾ ജില്ലാ അധ്യക്ഷൻ ലാൽ ചന്ദ്ര തിവാരി, മൈനൊരിറ്റി സെൽ അധ്യക്ഷൻ സലിം ഷെയ്ഖ്,

ജില്ലാ വൈസ് പ്രസിഡന്‍റ്മാരായ ബിജു രാജൻ, ബിനോയ്‌ പി ഡി, ബ്ലോക്ക്‌ അധ്യക്ഷൻമാരായ ഷക്കിൽ ഖാൻ, പ്രവീൺ സാൽവേ, എന്നിവരുടെ നേതൃത്വത്തിൽ കല്യാൺ ഡോമ്പിവലിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും സമരത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com