
നവരാതി മഹോത്സവം
നവിമുംബൈ: ഗുരുദേവഗിരിയില്‍ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതല്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ആഘോഷിക്കുന്നു. എന്നും വൈകീട്ട് 6.45 ന് ഗുരുപൂജയും നെയ് വിളക്ക് അര്‍ച്ചനയും ഉണ്ടാവും. തുടര്‍ന്ന് ദീപാരാധന, ദീപാരാധനയ്ക്കു ശേഷം 7 മണി മുതല്‍ നവരാത്രി വിശേഷാല്‍ ദേവീപൂജയും ഉണ്ടാവും.
8 മണി മുതല്‍ മുംബൈയുടെയും നവിമുംബയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങള്‍, സംഗീതാര്‍ച്ചന, സംഗീതാഭജന തുടങ്ങിയവ അരങ്ങേറും.
ശേഷം മഹാ പ്രസാദം. നവരാത്രി ദിവസങ്ങളില്‍ അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പൂജാബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 7304085880