

നവാബ് മാലിക്ക്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെയും സഹായികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെതിരേ മുംബൈയിലെ പ്രത്യേകകോടതി ചൊവ്വാഴ്ച കുറ്റം ചുമത്തി.
കള്ളപ്പണമിടപാട് കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ജഡ്ജി സത്യനാരായണന്‍ നവന്ദര്‍ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. നവാബ് മാലിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളും കേസില്‍ പ്രതികളാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് എല്ലാ പ്രതികളും വിചാരണ നേരിടേണ്ടിവരും.