എൻ ബി കെ എസിൽ ഈ മാസത്തെ അക്ഷര സന്ധ്യയിൽ പുസ്തക ചർച്ച

മാർച്ച് 24 ഞായറാഴ്ച 5.30 നാണ് അക്ഷരസന്ധ്യാ ആരംഭിക്കുക
എൻ ബി കെ എസിൽ ഈ മാസത്തെ അക്ഷര സന്ധ്യയിൽ പുസ്തക ചർച്ച

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യചർച്ചാവേദിയായ അക്ഷരസന്ധ്യയിൽ മഹാനഗരത്തിന്റെ നിറഭേദങ്ങൾ എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നു.

മുംബൈയുടെ ഒൻപത് എഴുത്തുകാരുടെ കഥകൾ സമന്വയിപ്പിച്ച് കണക്കൂർ ആർ.സുരേഷ്കുമാർ ഒരുക്കിയ ഈ പുസ്തകത്തിൽ തുളസി മണിയാർ , മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, മോഹൻദാസ് വടക്കുംപുറം, സുരേഷ് കുമാർ കൊട്ടാരക്കര, പ്രേമാനന്ദൻ കടങ്ങോട്, സുരേഷ് നായർ, ആർ കെ മാരൂർ, കണക്കൂർ ആർ സുരേഷ് കുമാർ എന്നിവരുടെ കഥകളാണുള്ളത്.

മാർച്ച് 24 ഞായറാഴ്ച 5.30 നാണ് അക്ഷരസന്ധ്യാ ആരംഭിക്കുകയെന്നും മുംബൈ നവിമുംബൈയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും കൺവീനർ എം.പി.ആർ. പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph :9821424978

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com