എൻ ബി കെ എസ്‌ അക്ഷര സന്ധ്യയുടെ 10 -ാം വാർഷികവും പുസ്തക പ്രകാശനവും ജനുവരി 26 ന്

കവിയും സംസ്ക്കാരിക പ്രവർത്തകനുമായ മുരുകൻ കാട്ടാക്കടയാണ് മുഖ്യാതിഥി.
nbks akshara sandhya's 10th anniversary and book launch on january 26th
എൻ ബി കെ എസ്‌ അക്ഷര സന്ധ്യയുടെ 10 -ാം വാർഷികവും പുസ്തക പ്രകാശനവും ജനുവരി 26 ന്
Updated on

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ അക്ഷര സന്ധ്യ 10 -ാം വാർഷികത്തിലേക്ക് കടക്കുന്നു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ കവിയും സംസ്ക്കാരിക പ്രവർത്തകനുമായ മുരുകൻ കാട്ടാക്കട ആയിരിക്കും മുഖ്യാതിഥി.

മുംബൈയിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകനായ ബി.വി. ജോസ് എഴുതിയ ആത്മ ത്യാഗം നോവൽ പ്രകാശനം ചെയ്യും. പുസ്തകം പരിചയപെടുത്തുന്നത് മാധ്യമ പ്രവർത്തകനായ എൻ. ശ്രീജിത്താണ്. പുസ്തക പ്രകാശനം നോവലിസ്റ്റ് സി.പി. കൃഷ്ണകുമാറും നടത്തപ്പെടും.

26 ന് വൈകുന്നേരം 6 മണിക്ക് എൻ ബി കെ എസ്‌ അങ്കണത്തിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

എം പി ആർ പണിക്കർ

(കൺവീനർ)

Ph: 98214 24978

പ്രകാശ് കാട്ടാക്കട

(ജനറൽ സെക്രട്ടറി)

Ph :97024 33394

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com