ഓർമകളുടെ സ്വർണതാളിൽ പതിച്ച എൻബികെഎസ് ഓണാഘോഷം

ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വഗതം പറഞ്ഞു
nbks onam celebration

ഓർമകളുടെ സ്വർണതാളിൽ പതിച്ച എൻബികെഎസ് ഓണാഘോഷം

Updated on

മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം ഓഗസ്റ്റ് 31ന് നെരൂളിലെ സെക്റ്റർ 19-ൽ റയാൻ ഇന്‍റർനാഷണൽ സ്കൂളിന് സമീപമുള്ള ഭാനുഷാലിവാടി ഹാളിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് പഞ്ചാരിമേളത്തിന്‍റെ അകമ്പടിയോടെ മാവേലിയെ വരവേൽക്കുകയും തുടർന്ന് നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.

ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വഗതം പറഞ്ഞു. പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷനായിരുന്ന സംസ്കാരിക സമ്മേളനം നോർക്ക ഓഫീസർ ശ്രീ. റഫീക്ക് എസ്. ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം.പി.ആർ. പണിക്കർ ആശംസ പ്രസംഗവും കലാസമിതി കൺവീനർ സഞ്ജു തോമസ് നന്ദിപ്രസംഗംവും നടത്തി.

സമാജം അംഗങ്ങളും കുടുംബാംഗങ്ങളുടെയും വനിതാ വിഭാഗം അംഗങ്ങളുടെയും കൈകൊട്ടിക്കളി, നാടൻ പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, കഥക് നൃത്തം, ഓണപ്പാട്ട്, നാടോടി നൃത്തം, യുവ വിഭാഗത്തിന്‍റെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികളിലൂടെ പരിപാടിക്ക് മിഴിവ് കൂട്ടി. ഓണ സദ്യയ്ക്ക് ശേഷം നടന്ന ശിങ്കാരിമേളത്തിനോടൊപ്പം പങ്കെടുത്തവർ ചുവടുവെച്ചപ്പോൾ ഓണം നെരൂളിൽ ഓടിയെത്തി.

ഉറിയടി മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു; നിദർശനൻ, തരുൺ, ശ്രീഹരി, പ്രണയ് എന്നിവർ വിജയികളായി. തുടർന്ന് ഏഴ് പ്രൊഫഷണൽ ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ കാന്താ കോളനി മുത്തപ്പൻ ടീം തുടർച്ചയായി മൂന്നാം തവണ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം St. George Forane Church പനവേലും ടീമിന് ലഭിച്ചു. 1700-ലധികം പേർ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയ ആവേശകരമായ ഈ ഓണാഘോഷം അക്ഷരാർഥത്തിൽ നെരൂൾ മലയാളി സമൂഹത്തിൽ ഉത്സവപ്രതീതി ഉണർത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com