എന്‍സിപി സ്ഥാപക ദിനാഘോഷം നടത്തി

പാര്‍ട്ടിയെ കരുത്തോടെ പുനര്‍നിര്‍മിക്കും
NCP celebrates its foundation day

എന്‍സിപി സ്ഥാപക ദിനാഘോഷം നടത്തി

Updated on

മുംബൈ: പാര്‍ട്ടിയെ കരുത്തോടെ പുനര്‍നിര്‍മിക്കുമെന്നും സംസ്ഥാനത്ത് ഒരു പുരോഗമന സര്‍ക്കാരിനെ തിരികെ കൊണ്ടുവരുന്നതിനുള്ള പോരാട്ടത്തിന് നേതാക്കളും കേഡറും തയ്യാറാകണമെന്നും എന്‍സിപി.(എസ്പി) സംസ്ഥാന അധ്യക്ഷന്‍ ശശികാന്ത് ഷിന്‍ഡെ ആവശ്യപ്പെട്ടു.. പാര്‍ട്ടി മേധാവിയും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന 27-ാമത് പാര്‍ട്ടി സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ല്‍ പാര്‍ട്ടി പിളര്‍ന്നതിനുശേഷം ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയെങ്കിലും പ്രതിജ്ഞാബദ്ധതയുള്ള പ്രവര്‍ത്തകര്‍ ഉറച്ചുനിന്നുവെന്ന് ഷിന്ദേ പറഞ്ഞു.

ശരദ് പവാറില്‍ വിശ്വാസമര്‍പ്പിച്ച്, പാര്‍ട്ടി വിട്ടുപോകാതെ സത്യസന്ധമായി പ്രവര്‍ത്തിച്ചവരിലാണ് ഞങ്ങളുടെ ശക്തി കുടികൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശരദ്പവാര്‍ നമ്മുടെ നേതാവാണെങ്കില്‍ അസാധ്യമായത് സാധ്യമാക്കാന്‍ നമുക്ക് കഴിയും. ആ ആത്മവിശ്വാസമാണ് ഇന്ന് നമ്മുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു

logo
Metro Vaartha
www.metrovaartha.com