വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരേ എന്‍സിപി പ്രതിഷേധം

വിലക്കയറ്റം ജീവിതം ദുസ്സഹമാക്കി
NCP protests against price rise and unemployment

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ എന്‍സിപി പ്രതിഷേധം

Updated on: 

നവിമുംബൈ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ എന്‍സിപി(എസ്.പി.) ബുധനാഴ്ച നവിമുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വാഷിയിലെ സിഡ്കോ എക്സിബിഷന്‍ സെന്‍ററിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രതിഷേധ യോഗത്തില്‍ സംസാരിച്ച എന്‍സിപി നേതാവ് രോഹിത് പവാര്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കിയെന്ന് പറഞ്ഞു.

സുപ്രിയ സൂളെ എംപി, മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ ശശികാന്ത് ഷിന്‍ഡെ എംഎല്‍എ ജിതേന്ദ്ര ആവാഡ് എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. വിലക്കയറ്റവും തൊഴിലില്ലായ്മയും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് രോഹിത് പവാര്‍ മുന്നറിയിപ്പ് നല്‍കി.

logo
Metro Vaartha
www.metrovaartha.com