നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും: എൻസിപി അധ്യക്ഷൻ അജിത് പവാർ

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും: എൻസിപി അധ്യക്ഷൻ അജിത് പവാർ

ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടി എല്ലാ വഴികളും നോക്കുമെന്നും അദ്ദേഹം പറഞ്ഞു
Published on

മുംബൈ: മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണത്തെ എൻ സി പിക്ക് പ്രതീക്ഷിച്ചിത്ര സീറ്റ് കിട്ടിയില്ലെന്നും പക്ഷേ പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടി എല്ലാ വഴികളും നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൈഡന്റ് ഹോട്ടലിൽ എം.എൽ.എ.മാരെ കണ്ടതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് എം.എൽ.എമാരൊഴികെ എല്ലാ എം.എൽ.എമാരും യോഗത്തിൽ പങ്കെടുത്തു.എം എൽ എ നർഹരി സിർവാൾ വിദേശത്താണെന്നും മറ്റ് നാല് എം എൽ എ മാർക്ക് സുഖമില്ലാത്തതിനാലാണ് അവർ യോഗത്തിൽ പങ്കെടുക്കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് ന് ശേഷം എൻസിപി എംഎൽഎമാർ ശരദ് പവാറിൻ്റെ പാളയത്തിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിരസിച്ചു. “ഞങ്ങളുടെ എംഎൽഎമാർ പ്രതിപക്ഷവുമായി സമ്പർക്കത്തിലാണെന്ന വാർത്തയിൽ സത്യമില്ല. എല്ലാ എംഎൽഎമാരും ഞങ്ങളോടൊപ്പമുണ്ട്"അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com