എൻഡിഎ മഹാസഖ്യം താനെയിൽ ദക്ഷിൺ ഭാരത് മഹാസമ്മേളൻ സംഘടിപ്പിക്കുന്നു

NDA Dakshin Bharat Mahasammelan in Thane
NDA Dakshin Bharat Mahasammelan in Thane

താനെ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി താനെ മണ്ഡലത്തിൽ എൻഡിഎയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദക്ഷിൺ ഭാരത് മഹാ സമ്മേളൻ സംഘടിപ്പിക്കുന്നു. ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡന്‍റ്‌ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്‍റ്‌ ശോഭ സുരേന്ദ്രൻ എന്നിവർ വിശിഷ്ഠാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.

താനേ വാഗ്ലെ എസ്റ്റേറ്റ് ഡിസൂസവാഡി സെന്‍റ് ലോറൻസ് സ്കൂൾ ആണ് വേദി. സ്ഥാനാർഥി നരേഷ് മസ്കെയ്ക്ക് മികച്ച വിജയം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയുടെ സ്വന്തം തട്ടകവും മലയാളികൾക്ക് ഏറെ സ്വാധീനവുമുള്ള മണ്ഡലമാണ് താനെ ലോക്സഭ മണ്ഡലം. കൂടുതൽ വിവരങ്ങൾക്കായി: ജയന്ത് നായർ (9820316650); ശ്രീകാന്ത് നായർ (8291655565)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com