മഹാരാഷ്ട്രയില്‍ എന്‍ഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയായി

ബാരാമതി, റായ്ഗഡ്,ഷിരൂർ, പർഭാനി എന്നീ മണ്ഡലങ്ങളിലാകും എൻസിപി സ്ഥാനാർഥികളെ നിർത്തുക
മഹാരാഷ്ട്രയില്‍ എന്‍ഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയായി
Updated on

മുംബൈ: സംസ്ഥാനത്ത് ഭരണ കക്ഷിയായ എൻഡിഎ (മഹായൂത്തി) സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായി. ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ സഖ്യത്തിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി നാല് സീറ്റിൽ മത്സരിക്കുമെന്നാണ് സൂചന.

ബാരാമതി, റായ്ഗഡ്,ഷിരൂർ, പർഭാനി എന്നീ മണ്ഡലങ്ങളിലാകും എൻസിപി സ്ഥാനാർഥികളെ നിർത്തുക. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ സിറ്റിങ് എംപിയായിട്ടുള്ള ബാരാമതിയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറായിരിക്കും ഇത്തവണ അവർക്കെതിരെ മത്സരിക്കുക.

അതേസമയം ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 13 സീറ്റുകളും ബിജെപി 31 സീറ്റിലും മത്സരിക്കും.ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com