നീലാംബരി സാംസ്കാരികവേദി പുരസ്കാര വിതരണം താനെയിൽ നടന്നു

മേജർ കാവുമ്പായി ജനാർദ്ദനൻ, ഡോ. നളിനി ജനാർദ്ദൻ എന്നിവർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
നീലാംബരി സാംസ്കാരികവേദി പുരസ്കാര വിതരണം താനെയിൽ നടന്നു

താനെ: നീലാംബരി സാംസ്കാരിക വേദിയുടെ പൊതുസമ്മേളനവും പുരസ്കാര വിതരണവും നടന്നു. ഏപ്രിൽ 28 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താനെ സന്തോഷിമാതാ ഹാളിൽ നടന്ന ചടങ്ങിന് രാജേന്ദ്രൻ പടിയൂർ, അഡ്വ. പ്രേമ മേനോൻ, രാജൻ തെക്കുംമല, അഡ്വ. മന്മഥൻ, സുമാ മുകുന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു.

മേജർ കാവുമ്പായി ജനാർദ്ദനൻ, ഡോ. നളിനി ജനാർദ്ദൻ എന്നിവർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ. മന്മഥൻ, പ്രേംലാൽ രാമൻ, അഡ്വ. പ്രേമ മേനോൻ, ജോബി ജോസഫ്, ജോയ് വർഗീസ്, സജി ചാക്കോ എന്നിവർക്ക് സാമൂഹിക പ്രതിബദ്ധതക്കുള്ള പുരസ്കാരവും രാജേന്ദ്രൻ പടിയൂർ, ഉഷ നായർ, സുമ മുകുന്ദൻ, വിജയൻ പുല്ലാട് എന്നിവർ നാട്യപ്രതിഭാ പുരസ്കാരത്തിനും ടോജോമോൻ ജോസഫ് മരിയാപുരം, ലിനോദ് വർഗീസ് കണിയാംപുഴയ്ക്കൽ, കല്ലങ്ങാട്ട് പരമേശ്വരൻ നായർ എന്നിവർ നഗര കവിതാ പുരസ്കാരത്തിനും അയൂബ് ആലുക്കൽ പുസ്തക പ്രഭാ പുരസ്കാരത്തിനും നീലാംബരി സാംസ്കാരിക വേദി ചെയർമാൻ രാജൻ തെക്കുംമല അണ്ണാ ഭാവുസാട്ടെ സാഹിത്യ രത്ന പുരസ്കാരത്തിനും അർഹരായി.

താനെ മുനിസിപ്പൽ കോർപ്പറേറ്റർ ദിഗംബർ താക്കൂർ പുരസ്കാര വിതരണം നിർവ്വഹിച്ചു. തുടർന്ന് പുരസ്കാരത്തിന് അർഹരായവർ തങ്ങളുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു . ജ്യോതി നമ്പ്യാർ സമ്മേളനത്തിന് നേതൃത്വം നൽകി. രാജൻ തെക്കുംമല ഏവർക്കും നന്ദി രേഖപ്പെടുത്തി

Trending

No stories found.

Latest News

No stories found.