നെരൂള്‍ നായര്‍ സേവാസമാജം വനിതാദിനാഘോഷം

വിജയാ മേനോന്‍ മുഖ്യാതിഥി ആയിരുന്നു
Nerul-nair-seva-samajam-womens-day

നെരൂള്‍ നായര്‍ സേവാസമാജത്തിലെ വനിതാദിനാഘോഷത്തില്‍ നിന്ന്‌

Updated on

നവിമുംബൈ: നെരൂള്‍ നായര്‍ സേവാസമാജത്തിലെ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നായര്‍, കമ്മിറ്റി അംഗങ്ങളായ സരസ്വതി രാധേഷ് , ജയശ്രീ വിശ്വനാഥ്, സ്മിത രാജിവ്, രമാ സേതുമാധവന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

എഴുത്തുകാരിയും നാടകപ്രവര്‍ത്തകയുമായ വിജയാ മേനോന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. നെരൂള്‍ നായര്‍ സേവാ സമാജം പ്രസിഡന്‍റ് പുരുഷോത്തമന്‍ പിള്ളയും സെക്രട്ടറി പ്രസാദ് പിള്ളയും മുഖ്യാതിഥിയെ സ്വാഗതം ചെയ്തു. ഹരിത മേനോന്‍ കവിത ആലപിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com