nerul samaj organized health seminar

സെമിനാറിൽ നിന്ന്

നെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

വൈസ് പ്രസിഡന്‍റ് കെ.ടി. നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേർന്ന് ഡോക്റ്റർമാരെ പൂച്ചെണ്ട് നൽകി ആദരിച്ചു.
Published on

മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി 21-12-2025 ഞായറാഴ്ച ആരോഗ്യ പരിരക്ഷയെ കുറിച്ച് സെമിനാർ നടത്തി. വൈസ് പ്രസിഡന്‍റ് കെ.ടി. നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേർന്ന് ഡോക്റ്റർമാരെ പൂച്ചെണ്ട് നൽകി ആദരിച്ചു.

അപ്പോളോ ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്റ്റർമാർ ഡോ. കെ.എസ്. ബിന്ദു, ഗൈനക്കോളജി, സ്ത്രീകളുടെ സാധാരണ പ്രശ്നങ്ങൾ, വർദ്ധിച്ചു വരുന്ന അർഭുത രോഗത്തെപ്പറ്റിയും പ്രസന്‍റേഷൻ വഴി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്‍റെ ആരോഗ്യമാണെന്നും സ്ത്രീ ആരോഗ്യവതിയായാൽ മാത്രമെ കുടുംബം ബാലൻസായി പോകാൻ സാധിക്കുകയുള്ളൂവെന്നും തുടക്കത്തിൽ പറയുകയുണ്ടായി.

ഡോ. അശ്വതി ഹരിദാസ്, നെഫ്റോളജി , വൃക്ക രോഗങ്ങളും അതിന്‍റെ ചികിത്സയെപ്പറ്റിയും, രക്തസമ്മർദ്ദവും പ്രതിവിധികളെപ്പറ്റിയും പ്രസേന്‍റേഷനിലും ചോദ്യോത്തര വേളയിലും വിശദീകരിച്ചു.

ഡോ. അമൃത് രാജ്, കരൾ, ട്രാൻസപ്ലാന്‍റ്, അവയദാനം മഹാദാനമെന്നും മനുഷ്യ സ്നേഹത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അവയവദാനമെന്നും മറ്റൊരാൾക്ക് പുതു ജീവൻ നൽകാൻ അവയവദാനം കൊണ്ട് സാധ്യമാണെന്നും ഏറ്റവും കൂടുതൽ living transplant നടക്കുന്നത് ഇന്ത്യയിലാണെന്നും പ്രസന്‍റേഷൻ വഴി അവതരിപ്പിച്ചു.

ഡോ ധന്യ ധർമ്മപാലൻ, പീഡിയാട്രിക്സ്, കുട്ടികളിലും മുതിർന്നവരിലും വരുന്ന infection, കുട്ടികളുടെ വാക്സിനേഷൻ, വൈറസ് പ്രിവന്‍റ് ചെയ്യാനുള്ള വാക്സിനേഷൻ‌ , ഡെങ്കു എന്നിവയെ കുറിച്ച് വളരെ വിശദമായി പ്രസന്‍റേഷനിലും ചോദ്യോത്തര വേളയിലും മറുപടി നൽകി. നന്ദി പ്രകാശനുവും വിഭവ സമൃദ്ധമായ സദ്യയോടെ സെമിനാറിന് തിരശീല വീണു.

കെ.ടി. നായർ

9819727850

logo
Metro Vaartha
www.metrovaartha.com