നേത്രാവതി എക്സ്പ്രസ്സ്‌ ഒരു മാസക്കാലം പൻവേലിൽ നിന്ന്: തീരുമാനം പുനർപരിശോധിക്കണമെന്ന് എംപിസിസി ജനറൽ സെക്രട്ടറി

കൊങ്കൺ റെയിൽവേയെ ആശ്രയിക്കുന്ന മലയാളികളും കൊങ്കൺ ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്ന തദ്ദേശീയരും ഈയൊരു അപ്രതീക്ഷിത മാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തി‍‍യിരുന്നു
netravati express mumbai news updates
നേത്രാവതി എക്സ്പ്രസ്|ജോജോ തോമസ്

മുംബൈ: നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ പൻവേൽ വരെ സർവീസ് നടത്താനുള്ള റെയിൽവേ തീരുമാനം ഉടൻ പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് അധികൃതർക്ക് കത്തെഴുതി. മുംബൈ കുർള ലോകമാന്യ തിലക് ടെർമിനൻസിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ പനവേൽ സ്റ്റേഷനിൽ നിന്നും സർവീസ് നടത്താനുള്ള റെയിൽവേ തീരുമാനം കൊങ്കൺ റെയിൽ വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുന്നതിന്ന് ജോജോ പരാതിപ്പെട്ടു.

വിരാർ മുതൽ ചർച്ച് ഗേറ്റ് വരെയും അംബർനാഥ് മുതൽ കൊളാബ വരെയുമുള്ള പതിനായിരക്കണക്കിന് യാത്രക്കാർക്ക് പനവേൽ സ്റ്റേഷനിലെത്തി ട്രെയിൻ പിടിക്കുക എന്നത് ദുഷ്കരമായ കാര്യമാണെന്നും ജോജോ ചൂണ്ടിക്കാട്ടി.

സ്ത്രീകളും, കുട്ടികളും, പ്രായമായവരും, ടാറ്റാ ഹോസ്പിറ്റലിൽ ചികിൽസക്ക് വരുന്നവരും പനവേലിൽ ഇറങ്ങി മുംബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് വളരെ വലുതാണെന്ന് ജോജോ തോമസ്സ് ആശങ്ക പങ്ക് വച്ചു .

കൊങ്കൺ റെയിൽവേയെ ആശ്രയിക്കുന്ന മലയാളികളും കൊങ്കൺ ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്ന തദ്ദേശീയരും ഈയൊരു അപ്രതീക്ഷിത മാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ആയിരകണക്കിന് മലയാളികളെ ഈ തീരുമാനം ദുരിതത്തിലാക്കുമെന്നും, നൂറുകണക്കിന് ട്രെയിൻ സർവീസുകൾ നടത്തുന്ന കുർള ടെർമിനൽസിൽ നിന്നും രണ്ടു ട്രയിൻ സർവീസുകൾ മത്രമാണ് ഇതുവരെ മാറ്റിയിട്ടുള്ളതെന്നും, ഇതിൻ്റെ മുൻഗണന എന്താണെന്ന് വ്യക്തമാക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.

ജനവികാരം മനസ്സിലാക്കി, ആവശ്യമായ തിരുത്തൽ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന ആവശ്യം മധ്യമേഖല റെയിൽവേ മാനേജർ, ഡിവിഷണൽ മാനേജർ, കേന്ദ്ര റെയിൽവേ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജോജോ തോമസ്സ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.