ശ്രദ്ധേയമായി കളിമുറ്റം ദ്വിദിന ക്യാമ്പ്

35 കുട്ടികള്‍ ക്യാംപില്‍ പങ്കെടുത്തു.
New Bombay Cultural Centre playground camp

ശ്രദ്ധേയമായി കളിമുറ്റം ദ്വിദിന ക്യാമ്പ്

Updated on

നവിമുംബൈ: ന്യൂബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളിമുറ്റം ദ്വിദിന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പില്‍ 35 ഓളം കുട്ടികള്‍ പങ്കെടുത്തു. എന്‍ബിസിസി ഭാരവാഹികള്‍ നില വിളക്ക് കൊളുത്തി ക്യാമ്പിന് തുടക്കം കുറിച്ചു. നാടക പ്രവര്‍ത്തകരായ വിനയന്‍ കളത്തൂരും, പി ആര്‍ സഞ്ജയുമാണ് ക്യാമ്പ് നയിച്ചത്.

കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും കള്‍ച്ചറല്‍ സെന്‍റര്‍ ഒരുക്കിയിരുന്നു. അതേസമയം ഇത്തരം ക്യാമ്പുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com