ന്യൂബോംബെ കേരളീയ സമാജം ഓണാഘോഷത്തില്‍ മുഖ്യാതിഥി മന്ദാ മാത്രെ

ഓണാഘോഷം 31ന്
Manda Mathare was the chief guest at the New Bombay Kerala Samajam Onam celebrations.

ഓണാഘോഷം

Updated on

നവിമുംബൈ: വൈവിധ്യങ്ങളായ പരിപാടികളോടെ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം 31-ന് ഭാനുഷാലിവാടി ഹാളില്‍ അരങ്ങേറും. രാവിലെ 10ന് ചെണ്ട മേളത്തോടും മാവേലി വരവേല്‍പ്പോടും കൂടി പരിപാടികള്‍ ആരംഭിക്കും. വിശിഷ്ടാതിഥിയായി എംഎല്‍എ മന്ദാ മാത്രേ പങ്കെടുക്കും. ന്യൂ ബോംബെ പൊലീസ് കമ്മിഷണര്‍ മിലിന്ദ് ഭാര്‍ബെ, നോര്‍ക്ക ഡവലപ്പ്‌മെന്‍റ് ഓഫീസര്‍ ശ്രീ. റഫീക്ക് .എസ്

എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും. സമാജം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കൈകൊട്ടിക്കളി, നാടന്‍ പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, കഥക് ഡാന്‍സ്, ഓണപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികളും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വടംവലി, ഉറിയടി മത്സരങ്ങളും അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഓണസദ്യ കൂപ്പണുകള്‍ക്കായി സമാജം ഓഫീസുമായി ബന്ധപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി: പ്രകാശ്കാട്ടാക്കട 9702433394 ,കണ്‍വീനര്‍എം.പി.ആര്‍ പണിക്കര്‍ 9821424978

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com