ന്യൂ ബോംബെ കേരളീയ സമാജം നാല്പ്പതാം വാർഷികം ആഘോഷിച്ചു

ജലസംഭരണം മുതൽ ധാതു സംരക്ഷണം വരെയുള്ള കാര്യങ്ങളിൽ കേരളീയർ ബദ്ധശ്രദ്ധരാണെന്നും സതീഷ് പറഞ്ഞു
ന്യൂ ബോംബെ കേരളീയ സമാജം നാല്പ്പതാം വാർഷികം ആഘോഷിച്ചു

നവിമുംബൈ :ന്യൂ ബോംബെ കേരളീയ സമാജം നാല്പ്പതാം വാർഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ആദ്യ ദിവസം സാംസ്കാരിക സമ്മേളനം ഐ.ബി. സതീഷ് എം.ൽ. എ ഉദ്‌ഘാടനംചെയ്തു.ഉദ്‌ഘാടന പ്രസംഗത്തിൽ സ്ഥിരം വാർപ്പു മാതൃകകളിൽ നിന്നും മാറി പുതിയ പ്രവണതകളെ പുൽകുന്ന ഒരു പുതിയ കേരളം ഉരുത്തിരിഞ്ഞ് വരുന്നുണ്ടെന്ന് സതീഷ് പറഞ്ഞു. ജലസംഭരണം മുതൽ ധാതു സംരക്ഷണം വരെയുള്ള കാര്യങ്ങളിൽ കേരളീയർ ബദ്ധശ്രദ്ധരാണെന്നും സതീഷ് പറഞ്ഞു.

മുഖ്യാതിഥിയായിഎത്തിയ . വി. ആർ സുധീഷ് ഗൃഹാതുരത്വം ഒരു തരത്തിൽ ഭാവിയിലേക്കുള്ള ചവിട്ടു പടിയാണെന്നും പുതിയ തലമുറ കേരളം പിന്നിട്ട വഴികളെ അറിയേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. മുംബൈ എഴുത്തുകാരുടെ മനസിലെ സ്വപ്ന നഗരമാണെന്നും നഗരം പശ്ചാത്തലമായ ആനന്ദിൻ്റെ ആൾക്കൂട്ടം എം പി നാരായണ പിള്ളയുടെ പരിണാമം എന്ന പുസ്തകങ്ങളെ കുറിച്ചും നഗര വേഗങ്ങളെ കുറിച്ചു കഥാകൃത്ത് സംസാരിച്ചു. ഭാഷയെ സമ്പന്നമാക്കായി കവികളുടെ ഭാവനാസമൃദ്ധി ഇന്ന് പുതിയ തലമുറയ്ക്ക് അന്യമാണെന്നും അത് അവരിൽ പകരാൻ സമാജങ്ങൾക്ക് നിസ്തുലമായ പങ്കുണ്ടെന്നും സുധീഷ് പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതവും, പ്രസിഡൻ്റ് കെ.എ കുറുപ്പ് അധ്യക്ഷത വഹിച്ചു. കേരളീയ കേന്ദ്ര സംഘടനാ പ്രസിഡണ്ട് ടി.എൻ ഹരിഹരൻ ആശംസ പ്രസംഗവും .

സമാജം കലാസമിതി കൺവീനർ സഞ്‌ജു തോമസ് നന്ദിയും രേഖപ്പെടുത്തി. അജിത ദീപക് അവതാരികയായി. കൂടാതെ സമാജം കലാവിഭാഗത്തിൻ്റെ വ്യത്യസ്തങ്ങളായ കലാപരിപാടികളും, രണ്ടാം ദിവസം ജൂയി നഗറർ ബൻ്റ്സ് സെൻ്ററിൽ വെച്ച് കൊച്ചിൻ സങ്കീർത്തനം അവതരിപ്പിച്ച കലാസന്ധ്യയും നടന്നു. രണ്ടു ദിവസങ്ങളിലുംവമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. ഇനിയും ഇതു പോലുള്ള സായം സന്ധ്യകൾ സംഘടിപ്പിക്കാനും ഒരുമിച്ച് പങ്കെടുക്കുവാനും ന്യൂ ബോംബെ കേരളീയ സമാജത്തിന് കഴിയട്ടെ എന്ന് സമാജം ട്രഷറർ ജ്യോതിഷ് മയൻ ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ എസ്എസ് സി പരീക്ഷക്ക് മാർക്ക് വാങ്ങിയ ശരൺ രമേശ് നായരെ ക്യാഷ് അവാർഡും മെമൊൻ്റോയും നല്കി എം എൽ എ ആദരിച്ചു.

Trending

No stories found.

Latest News

No stories found.