സ്നേഹസംഗമവുമായി വീണ്ടും ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ

രമേശ് വാസു മോട്ടിവേഷണൽ സ്പീച്ചും, ഗീത കൃഷ്ണനും സംഘവും ഗാനസന്ധ്യയും അവതരിപ്പിച്ചു.
New Bombay Keraleeya Samajam Nerul snehasamgamam

സ്നേഹസംഗമവുമായി വീണ്ടും ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ

Updated on

മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം (രജി.) നെരൂളിന്‍റെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ മുതിർന്ന അംഗങ്ങൾക്കായി വീണ്ടും ഒരു സായാഹ്നം ഒരുക്കി. സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പബ്ലിക് റിലേഷൻസ് കൺവീനർ കെ.ടി. നായർ സ്വാഗതം ആശംസിച്ചു. അതിഥികളെ അദ്ദേഹം പരിചയപ്പെടുത്തി.

വാരിയർ ഫൗണ്ടേഷൻ പിആർ ഹെഡ് രമേശ് വാസു മുതിർന്നവർക്കു വേണ്ടി മോട്ടിവേഷണൽ സ്പീച്ചും, സംഗീത അധ്യാപിക ഗീത കൃഷ്ണനും (ഓൾ ഇന്ത്യ റേഡിയോ) സംഘവും ഗാനസന്ധ്യയും അവതരിപ്പിച്ചു.

മുൻ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ജെ. ജോസഫ്, എസ്. ഭാസ്കരൻ നായർ, എം.പി. ജോസ്, പി.കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട നന്ദി പ്രകാശനം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com