നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം ഓഗസ്റ്റ് 31 ന്

രാവിലെ 10 മണിക്ക് ചെണ്ട മേളത്തോടും മാവേലി വരവേൽപ്പോടും കൂടി പരിപാടികൾ ആരംഭിക്കും
New Bombay Keraleeya Samajam Onam celebration on August 31st

നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം ഓഗസ്റ്റ് 31 ന്

Updated on

മുംബൈ: വൈവിധ്യങ്ങളായ പരിപാടികളോടെ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം 31-ന് ഭാനുഷാലിവാടി ഹാളിൽ അരങ്ങേറും. നെരൂളിലെ സെക്റ്റർ 19ൽ റയാൻ ഇന്‍റർനാഷണൽ സ്കൂളിന് സമീപമുള്ള ഭാനുഷാലിവാടി ഹാളിൽ വച്ചാണ് ബഹുജന പങ്കാളിത്തമുള്ള ഓണാഘോഷം.

രാവിലെ 10 മണിക്ക് ചെണ്ട മേളത്തോടും മാവേലി വരവേൽപ്പോടും കൂടി പരിപാടികൾ ആരംഭിക്കും. മുഖ്യാതിഥിയായി എംഎൽഎ ശ്രീമതി മന്ദാ വിജയ് മാത്രേ പങ്കെടുക്കും. കൂടാതെ ന്യൂ ബോംബെ പൊലീസ് കമ്മിഷണർ ശ്രീ. മിലിന്ദ് ബാരാംബേ ഐ.പി.എസ്, നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസർ ശ്രീ. റഫീക്ക് .എസ് മുംബൈ എന്നിവരും വിശിഷ്ടാതിഥികളായി ഓണാഘോഷ ചടങ്ങിൽ സന്നിഹിതരാകും.

സമാജം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കൈകൊട്ടിക്കളി, നാടൻ പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, സംഗീതം, കഥക് ഡാൻസ്, യൂത്ത് വിങ്, മഹിളാ വിഭാഗത്തിന്‍റെ ഓണപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികളും, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വടംവലി, ഉറിയടി മത്സരങ്ങളും അരങ്ങേറും.

വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഓണസദ്യ കൂപ്പണുകൾക്കായി സമാജം ഓഫീസുമായി ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക്

ജനറൽ സെക്രട്ടറി: പ്രകാശ് കാട്ടാക്കട- 9702433394

കൺവീനർ എം.പി.ആർ. പണിക്കർ- 9821424978

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com