പുതിയ നിയമം വരുന്നു;ടാക്‌സി ഡ്രൈവര്‍ യാത്ര ക്യാന്‍സല്‍ ചെയ്താല്‍ ഇനി 100 രൂപ പിഴ

ആപ്പധിഷ്ഠിത സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍.

New law coming; Taxi driver will now be fined Rs 100 if he cancels the trip

പുതിയ നിയമം വരുന്നു;ടാക്‌സി ഡ്രൈവര്‍ യാത്ര ക്യാന്‍സല്‍ ചെയ്താല്‍ ഇനി 100 രൂപ പിഴ

Updated on

മുംബൈ: ടാക്‌സി ബുക്ക് ചെയ്തിട്ട് ഡ്രൈവര്‍മാര്‍ അത് റദ്ദാക്കിയാല്‍ ഇനി 100 രൂപ പിഴയൊടുക്കേണ്ടി വരും. ആപ്പ് അധിഷ്ഠിത ടാക്‌സി ഡ്രൈവര്‍മാരുടെ അനിയന്ത്രിതമായ റൈഡ് റദ്ദാക്കല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നയം ആവിഷ്‌കരിച്ചത്.

ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല ന്യായീകരണമില്ലാതെ ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയാല്‍, നിരക്കിന്‍റെ 5 ശതമാനം പരമാവധി 50 രൂപ പിഴയും യാത്രക്കാരനില്‍ നിന്നും ഈടാക്കുകയും ചെയ്യാം.

കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന ഏതൊരു ഡ്രൈവര്‍ക്കും യാത്രാ നിരക്കിന്‍റെ 10 ശതമാനം പിഴയും പരമാവധി 100 രൂപ പിഴയും ഈടാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com