എയ്മ മഹാരാഷ്ട്ര ഘടകത്തിന് പുതിയ ഭാരവാഹികൾ

സംഘടനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മുംബൈയിൽ സംഘടനയുടെ ഓഫിസ് തുറക്കും
aima maharashtra unit members
aima
Updated on

മുംബൈ: ആൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം നവി മുംബൈ വാശി കേരള ഹൌസിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി ടി എ ഖാലിദ് (പ്രസിഡന്റ്), കെ. എൻ. ജ്യോതീന്ദ്രൻ മുണ്ടയ്ക്കൽ (ചെയർമാൻ), അജയ് കമലാസനൻ, ശ്രീരത്നൻ നാണു (വൈസ് പ്രസിഡന്റുമാർ), കെ. നടരാജൻ (സെക്രട്ടറി), സുമാ മുകുന്ദൻ, സജി കൃഷ്ണൻകുട്ടി (ജോ. സെക്രട്ടറിമാർ), ജി. കോമളൻ (ട്രഷറാർ), കെ. വി. ജോസഫ് (ജോ. ട്രഷറാർ), രാഖീ സുനിൽ (വനിതാ വിഭാഗം കൺവീനർ), സോബിൻ സുരേന്ദ്രൻ (യുവജന വിഭാഗം കൺവീനർ), ഉപേന്ദ്രമേനോൻ, മുരളി പി. നാരായണൻ (കേന്ദ്ര കമ്മറ്റി പ്രതിനിധികൾ). എന്നിവരെയും മുരളീധരൻ വി. കെ., ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, V K സൈനുദ്ധീൻ വി. കെ., വിജയചന്ദ്രൻ, ഇ. പി. വാസു, സക്കറിയ സക്കറിയ, കുര്യൻ സക്കറിയ, അഭിജിത് ജ്യോതീന്ദ്രൻ മുണ്ടയ്ക്കൽ, സന്തോഷ്‌കുമാർ രമേശൻ, ശശാങ്കൻ പി. ജി., പ്രസാദ് മുരുപ്പേൽ, വിനയ് ആർ. പിള്ള, അനിൽകുമാർ പിള്ള എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും ഉപേന്ദ്രമേനോൻ, പി. എൻ. മുരളീധരൻ [കേന്ദ്ര കമ്മറ്റി പ്രതിനിധികൾ] എന്നിവരെയും തെരഞ്ഞെടുത്തു.

ജി. എ. കെ. നായരെ ഇന്റേണൽ ആഡിറ്ററായും പൊതുയോഗം നാമനിർദ്ദേശം ചെയ്തു. യോഗത്തിൽ പ്രസിഡന്റ ടി. എ. ഖാലിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ടി. നായർ പ്രവർത്തന റിപ്പോർട്ടും ജി. കോമളൻ കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി നിരീക്ഷകനായി എത്തിയ സുനിൽ, പ്രത്യേക ക്ഷണിതാവായി എത്തിയ രാജസ്ഥാൻ സംസ്ഥാന ഘടകം പ്രസിഡന്റ് മനോജ് എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മുംബൈയിൽ സംഘടനയുടെ ഓഫിസ് തുറക്കുമെന്ന് ചെയർമാൻ കെ. എൻ. ജ്യോതീന്ദ്രൻ മുണ്ടയ്ക്കൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com