
താനെ: നായർ സേവ സമിതി അംബർനാഥിന്‍റെ '20-ാം മത് വാർഷിക പൊതുയോഗം സെപ്റ്റംബർ 29 ഞായറാഴ്ച 4 മണിക്ക് അംബർനാഥ് നായർ ഭവനിൽവച്ച് നടന്നു. തദവസരത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.
ശ്രീചിത്തിര വിജയൻ നായർ പ്രസിഡന്‍റ്, രാജേന്ദ്ര കുറുപ്പ് സെക്രട്ടറി, ബാലചന്ദ്രൻ പിള്ള ട്രഷററർ, വിജയൻ കൃഷ്ണൻ നായർ വൈസ് പ്രസിഡന്‍റ്, ജയകുമാർ പിള്ള, സുധീർ നായർ എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
സുരേന്ദ്രൻ പിളള ജോയിന്‍റ് ട്രഷററായും കമ്മിറ്റി അംഗങ്ങൾ ആയി പി. ഗോവിന്ദൻ കുട്ടി, പി.സി. സോമശേഖരൻ നായർ, സതീശൻ നമ്പ്യാർ, അശോക് നായർ, അജിത്ത് നായർ, വേലപ്പൻ നായർ, ജനാർദ്ദനൻ നായർ, സുരേഷ്ബാബുപിള്ള, രത്നാകരൻ നായർ, പി.ആർ. വിജയൻ നായർ, രാജേഷ്, വി.പി. നായർ, ഡോ, സതി നായർ, അമ്പിളി ഗിരീഷ്, മാലിനി മേനോൻ എന്നിവരെ തിരഞ്ഞെടുത്തു.