
തനിമ സാംസ്‌കാരിക വേദി ട്രസ്റ്റിന് പുതിയ ഭാരവാഹികള്‍
ഡോംബിവ്ലി: ആസ്ഥാനമായ തനിമ സാംസ്‌കാരിക വേദി ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി ബിജു രാജന്‍, സെക്രട്ടറി ശകുന്തള ആചാരി, ട്രഷറര്‍ മനോജ് സി എസ് കെ, വൈസ് പ്രസിഡന്‍റ് ജോര്‍ജ് ബോസ്, ജോയിന്‍റ് സെക്രട്ടറി മനോജ് ഐ ജി, ജോയിന്‍റ് സെക്രട്ടറി (ആര്‍ട്‌സ്) ദിവ്യ വിനോദ്, ഭരണസമിതി അംഗങ്ങളായി അനിത രവി, അശ്വതി കൃഷ്ണന്‍, ആന്‍റണി ഫിലിപ്പ്, ബാബുരാജന്‍ വി കെ, ബിന്ദു മനോജ്, ചന്ദ്രിക മുരളീധരന്‍, ജയന്തി മനോജ്, മനീഷ് കുറുപ്പ്, മനോജ്കുമാര്‍ വി ബി, മനോജ് കെ സി, സതി വാസുദേവന്‍, സോനു സത്യദാസ്, പ്രശാന്തി രാജന്‍, വിദേഹ് സിവി, വിനോദ് നമ്പ്യാര്‍ എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി എസ് പി ബാബുരാജ്, ഉണ്ണികൃഷ്ണന്‍ കുറുപ്പ് എന്നിവരെയും തിരഞ്ഞെടുത്തു.
ചുമതലയേറ്റെടുത്ത പുതിയ കമ്മിറ്റി അടുത്ത രണ്ട് മാസത്തേയ്ക്കുള്ള പ്രവര്‍ത്തന പരിപാടികളും പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28-ന് തനിമ ഓണാഘോഷവും നടത്തുന്നതായിരിക്കും എന്ന് ഭരണസമിതി അറിയിച്ചു.