"ക്ഷമിക്കണം, വളർത്താൻ കാശില്ല"; പിഞ്ചുമകളെ വ‍ഴിയരികിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
Newborn found dumped in basket in Navi Mumbai; parents leave behind 'sorry' note

"ക്ഷമിക്കണം, വളർത്താൻ കാശില്ല"; പിഞ്ചുമകളെ വ‍ഴിയരികിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ

Representative image
Updated on

മുംബൈ: ക്ഷമാപണത്തോടെ മൂന്നു ദിവസം പ്രായമുള്ള പിഞ്ചു മകളെ വഴിയരികിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. നവി മുംബൈയിലാണ് സംഭവം. പൻവേലിലെ ടക്ക കോളനിയിലെ പ്രദേശവാസിയാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുട്ടയും അതിനെ പിഞ്ചുകുഞ്ഞിനെയും കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.

ഇംഗ്ലിഷിൽ എഴുതിയ ഒരു കത്തിൽ ക്ഷമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പും ഉണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാൽ കുട്ടിയെ വളർത്താനുള്ള കഴിവില്ല. മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കുന്നത്. ക്ഷമിക്കണം എന്നാണ് കത്തിൽ എഴുതിയിരുന്നത്.

കുട്ടിയുടെ ആരോഗ്യവതിയായിരിക്കുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഉപേക്ഷിച്ചവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com