മുംബൈ - നാസിക് ലോക്കല്‍ ട്രെയിന്‍ വരുന്നു

131 കിലോമീറ്റര്‍ റെയില്‍പാതയ്ക്ക് അനുമതി
Mumbai-Nashik local train coming

മുംബൈ -നാസിക് ലോക്കല്‍ ട്രെയിന്‍ വരുന്നു

Updated on

മുംബൈ: മുംബൈയില്‍നിന്നു നാസിക് വരെയുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമായേക്കും. മന്‍മാഡിനും കസാറയ്ക്കും ഇടയില്‍ 131 കിലോമീറ്റര്‍ പുതിയ റെയില്‍ പാതയ്ക്ക് അനുമതി ലഭിച്ചു. പുതിയ പാത നാസിക്കില്‍നിന്ന് മുംബൈയിലേക്ക് ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തടസം നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്‍മാഡിനും കസാറയ്ക്കും ഇടയില്‍ രണ്ട് പുതിയ റെയില്‍വേ പദ്ധതികള്‍ക്കാണ് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത്. 18 തുരങ്കങ്ങള്‍, ചരക്കുപാത, കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകള്‍ക്കുള്ള സ്ഥലം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ബങ്കര്‍ എന്‍ജിനുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകുന്ന കുത്തനെയുള്ള ചരിവുകള്‍ നീക്കംചെയ്യുന്ന വിധത്തിലാണ് പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ അലൈന്‍മെന്റ് നിലവിലുള്ള റൂട്ടിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കും. പുതിയ ട്രെയിനുകള്‍ക്ക് ഓടാനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com