സിന്ധു ദുര്‍ഗില്‍ മഹായുതി സഖ്യം തകര്‍ന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ കുറ്റപ്പെടുത്തി നിലേഷ് റാണെ

ഏക്നാഥ് ഷിന്‍ഡെയുടെ ഫോട്ടോകള്‍ നീക്കം ചെയ്തത് വേദനിപ്പിച്ചു
Nilesh Rane slams BJP state president over collapse of Mahayuti alliance in Sindhudurg

നിലേഷ് റാണെ

Updated on

മുംബൈ: സിന്ധുദുര്‍ഗില്‍ മഹായുതി സഖ്യം തകര്‍ന്നതിന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്‍റ് രവീന്ദ്ര ചവാനെ ശിവസേന എംഎല്‍എ നിലേഷ് റാണെ കുറ്റപ്പെടുത്തി. സിന്ധുദുര്‍ഗില്‍ പുതുതായി രൂപവത്കരിച്ച ഷഹര്‍ വികാസ് അഘാഡിയുടെ പ്രചാരണത്തിനിടെ സംസാരിച്ച നിലേഷ്, സഖ്യം തകര്‍ന്നത് ബിജെപിയുടെ മുതിര്‍ന്ന നേതൃത്വംകൊണ്ടല്ല, മറിച്ച് ചവാന്‍ കാരണമാണെന്ന് പറഞ്ഞു.

രത്‌നഗിരിയില്‍, രാജാപുരിലെയും ലഞ്ചയിലെയും സീറ്റുകള്‍ ശിവസേനയുമായി ക്രമീകരിക്കാന്‍ കഴിയുമെങ്കില്‍, ചിപ്ലുണില്‍ സമാനക്രമീകരണങ്ങള്‍ സാധ്യമാണെങ്കില്‍, സിന്ധുദുര്‍ഗിനോടുള്ള ഈ രോഷം എന്തുകൊണ്ടാണെന്നും റാണെ ചോദിച്ചു.

മാല്‍വനില്‍ 10 സീറ്റുനല്‍കാന്‍ തങ്ങള്‍ തയാറായിരുന്നു. തങ്ങളെല്ലാവരും 50:50 കരാറിന് സമ്മതിച്ചിരുന്നു. എന്നാല്‍, ബിജെപി തങ്ങളുടെ ഫോട്ടോകള്‍ ബാനറുകളില്‍ നിന്ന് നീക്കംചെയ്തു. ഉപമുഖ്യമന്ത്രിയും ശിവസേനാ മേധാവിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ ഫോട്ടോകള്‍ നീക്കംചെയ്തത് തങ്ങളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com