അക്ഷരസന്ധ്യയിൽ ആശാൻസന്ധ്യ

തെരഞ്ഞെടുത്ത ആശാൻ കവിതകളുടെ ആലാപനവും ദൃശ്യാവിഷ്കാരവും ആശാൻസന്ധ്യയിൽ അരങ്ങേറും
അക്ഷരസന്ധ്യയിൽ ആശാൻസന്ധ്യ
Updated on

നവിമുംബൈ: ന്യൂ ബോംബ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ ഒമ്പതാം വാർഷികം ഫെബ്രുവരി 24 ന് എൻ ബി കെ എസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കുമാരനാശാന്‍റെ ചരമശതാബ്ദി വർഷം കൂടിയായ ഈ വേളയിൽ അക്ഷരസന്ധ്യയുടെ വാർഷികത്തിൽ കുമാരനാശാന്‍റെ കൃതികളുടെ അനുസ്മരണവും ആസ്വാദനവും ആലാപനവും നടത്തുന്നു.

കുമാരനാശാന്‍റെ സ്നേഹസങ്കല്പങ്ങൾ വിശകലനം ചെയ്ത് കൊണ്ട് പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനും ഗവേഷകനും അധ്യാപകനുമായ ഡോ. എൻ പി വിജയകൃഷ്‌ണൻ പ്രഭാഷണം നടത്തും. തുടർന്നുള്ള ചർച്ചയിൽ മുംബൈയിലെ സാഹിത്യകാരന്മാർ പങ്കെടുക്കും. തെരഞ്ഞെടുത്ത ആശാൻ കവിതകളുടെ ആലാപനവും ദൃശ്യാവിഷ്കാരവും ആശാൻസന്ധ്യയിൽ അരങ്ങേറും.

എൻ ബി കെ എസ് നെരൂളിൽ ഫെബ്രുവരി 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതലാണ് പ്രോഗ്രാം. വിശദവിവരങ്ങൾക്ക് ബന്ധപെടുക. എം.പി.ആർ.പണിക്കർ, കൺവീനർ: 9821424978 , പ്രകാശ്കാട്ടാക്കട സെക്രട്ടറി: 9702433394.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com