സോപാനം രാഗസുധ 2023 മെയ് ആറിനും ഏഴിനും

രണ്ട് ദിവസവും വൈകീട്ട് 6 30 ന് ആയിരിക്കും പരിപാടികൾ ആരംഭിക്കുക
സോപാനം രാഗസുധ 2023 മെയ് ആറിനും ഏഴിനും
Updated on

നവിമുംബൈ: സോപാനം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഒൻപതാമത് വാർഷികം നെരൂൾ അയ്യപ്പ സേവാ സമിതിയുടെ സഹകരണത്തോടെ നടത്തുന്ന രാഗ സുധ 2023 മ്യൂസിക് ഫെസ്റ്റിവൽ നെരൂൾ അയ്യപ്പ സേവാ സമിതി ഹാളിൽ വെച്ച് മേയ് മാസം ആറിനും ഏഴിനുമായി നടത്തപ്പെടുന്നു.

രണ്ട് ദിവസവും വൈകീട്ട് 6 30 ന് ആയിരിക്കും പരിപാടികൾ ആരംഭിക്കുക. സംഗീത നിശയുടെ ആദ്യ ദിവസം മൂഴിക്കുളം ഹരികൃഷ്ണൻ(വോക്കൽ)മഹേഷ് കേശവൻ (മൃദഗം)എസ് വി രാമചന്ദ്രൻ (വയലിൻ)കോട്ടയം ഉണ്ണിക്കൃഷ്ണൻ(ഘടം) എന്നിവ അവതരിപ്പിക്കുമെന്നും പ്രോഗ്രാം ഏവർക്കും സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, റെജി കുമാർ: (98201 45964), മഹേഷ് (983304855), മനു (9820514161)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com