സാഹിത്യ വേദിയില്‍ നിഷ ഗില്‍ബര്‍ട്ട് ലേഖനം അവതരിപ്പിച്ചു

സി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു
Nisha Gilbert presented her article at the literary forum

സാഹിത്യവേദി അംഗങ്ങള്‍ക്കൊപ്പം നിഷ ഗില്‍ബര്‍ട്ട്‌

Updated on

മുംബൈ: പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവി കുഞ്ചന്‍ നമ്പ്യാരെ, അദ്ദേഹത്തിന്‍റെ രചനകകളിലൂടെയും അതിലെ സവിശേഷതകളിലൂടേയും സഞ്ചരിച്ച് തയാറാക്കിയ അക്ഷരങ്ങളെ തുള്ളിച്ച നട്ടുവന്‍ എന്ന ലേഖനം മുംബൈ സാഹിത്യവേദിയുടെ മേയ് മാസ ചര്‍ച്ചയില്‍ നര്‍ത്തകിയും എഴുത്തുകാരിയുമായ നിഷ ഗില്‍ബര്‍ട്ട് അവതരിപ്പിച്ചു.

മാട്ടുംഗ -ബോംബെ കേരളീയ സമാജത്തിലെ 'കേരള ഭവന'ത്തില്‍ നടന്ന ചര്‍ച്ചയില്‍ സിപി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

ചര്‍ച്ചയില്‍ ഹരിലാല്‍, ബിജു, കെ രാജന്‍, ലിനോദ് വര്‍ഗ്ഗീസ്, ഇന്ദിര കുമുദ്, മനോജ് മുണ്ടയാട്ട്, സുമേഷ്, വിശ്വനാഥന്‍, വിനയന്‍ കളത്തൂര്‍,സന്തോഷ് പല്ലശ്ശന, ഹരീന്ദ്രനാഥ്, അഡ്വ രാജ്കുമാര്‍, വിക്രമന്‍, അമ്പിളി കൃഷ്ണകുമാര്‍, വേണു ആര്‍, അനില്‍ പ്രകാശ്, സുരേഷ് നായര്‍, ജ്യോതി നമ്പ്യാര്‍, സജീവന്‍,കെ പി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com