
Powai Hiranandani Keralites celebrated Onam
മുംബൈ: മുംബൈയിലെ പവായ് ആസ്ഥാനമായ ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി.
മാവേലി വരവേല്‍പ്പും വാദ്യഘോഷങ്ങളുമായി വിപുലമായി ഓണാഘോഷങ്ങള്‍ക്ക് പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രം വേദിയായി. സംഘടനയിലെ വനിതകളും യുവാക്കളും ചേര്‍ന്നാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്.
തുടര്‍ന്ന് രാഗലയ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. മികച്ച വിജയം നേടി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.