നിദാ ഖാന് മൂന്‍കൂര്‍ ജാമ്യം ഇല്ല

ജാമ്യം നിഷേധിച്ച് നാസിക് കോടതി
No bail for Nida Khan

നിദാ ഖാന് മൂന്‍കൂര്‍ ജാമ്യം ഇല്ല

Updated on

മുംബൈ: നാസിക്കിലെ ടിസിഎസില്‍ നടത്തിയ ലൈംഗികാതിക്രമവും ബലമായി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിച്ചു എന്നുള്ള കേസില്‍ പ്രതിയായ നിദാ ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്‍റെ ഗൗരവം പരിഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്നെന്നും മതപരമായ സമ്മര്‍ദം ചെലുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന ആരോപണങ്ങളാണ് പ്രതിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിപ്രകാരം മതാചാരങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ പൊലീസ് അന്വേഷണം ശക്തമായി തുടരുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ശക്തമായി. നിദാഖാന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com