വാട്ട്‌സാപ്പില്‍ ഹായ് അയച്ചാല്‍ മുംബൈ മെട്രൊ ടിക്കറ്റ് റെഡി

ഇത്തരത്തിൽ ടിക്കറ്റെടുക്കാൻ ഒരു മിനിറ്റ് പോലും വേണ്ട എന്നതും, ക്യൂ നില്‍ക്കേണ്ട ആവശ്യമേയില്ല എന്നതും നേട്ടമാണ്.
No need to queue for metro tickets, just send a "hi" on WhatsApp and your ticket will be ready.

വാട്ട്‌സാപില്‍  ടിക്കറ്റ്

Updated on

മുംബൈ: 8652635500 എന്ന നമ്പറിലേക്ക് ഒരു ഹായ് അയച്ചാല്‍ മുംബൈ മെട്രൊയിലെ ടിക്കറ്റ് ഇനി വാട്‌സാപില്‍ ലഭിക്കും. എങ്ങനെയെന്നൊരു ചിന്ത ഉണ്ടാകുമല്ലേ‍? നമ്മള്‍ അയക്കുന്ന ഹായ്ക്ക് മറുപടിയായി ഒരു ലിങ്ക് ലഭിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പേജ് ലഭിക്കും. നമ്മള്‍ കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ പേയ്‌മെന്‍റ് ആപ്പുകള്‍ വഴി പണം അടയ്ക്കാം.

ടിക്കറ്റ് ഉടൻ വാട്ട്‌സാപ്പില്‍വരും. ഒരു മിനിറ്റ് വേണ്ട ടിക്കറ്റെടുക്കാന്‍ എന്നതും ക്യൂ നില്‍ക്കേണ്ട എന്നതും നേട്ടമാണ്. മുംബൈയിലെ എല്ലാ മെട്രൊ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com