നാട്ടിലേക്ക് മുംബൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനില്ല

കേന്ദ്രമന്ത്രിമാരും എംപിമാരും ഇതൊന്നും കാണുന്നില്ലെയെന്ന് മുംബൈക്കാര്‍
No tickets available from Mumbai to Kerala

നാട്ടിലേക്ക് മുംബൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനില്ല

Updated on

മുംബൈ:വേനലവധിക്കു നാട്ടിലേക്കു ടിക്കറ്റ് കിട്ടാതെ വലഞ്ഞ് മറുനാടന്‍ മലയാളികളും മുംബൈയിലെത്തുന്ന സന്ദര്‍ശകരും. അവധിക്കാലത്ത് മാത്രമല്ല, അത്യാവശ്യ സന്ദര്‍ഭങ്ങളിലൊന്നും കേരളത്തിലേക്കു ട്രെയിന്‍ ടിക്കറ്റ് കിട്ടാറില്ലെന്നും പരാതിയുണ്ട്.

കൂടുതല്‍ ട്രെയിനുകള്‍ പ്രതിദിനം ഓടിക്കണമെന്നാണ് പ്രധാന ആവശ്യം. ആഴ്ചയില്‍ രണ്ടുവീതം സര്‍വീസ് നടത്തുന്ന എല്‍ടിടി തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എക്‌സ്പ്രസ്, ഗരീബ് രഥ് എക്‌സ്പ്രസ് എന്നിവ എല്ലാ ദിവസവും സര്‍വീസുകള്‍ നടത്തിയാല്‍ യാത്ര പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മുംബൈ മലയാളികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആഴ്ചയില്‍ രണ്ടു സര്‍വീസുള്ള എല്‍ടിടി എറണാകുളം തുരന്തോ എക്‌സ്പ്രസ് കോട്ടയത്തേക്കു നീട്ടണമെന്നും ആവശ്യം ഉയരുന്നുണ്ട്. അവധിക്കാല പ്രത്യേക ട്രെയിന്‍ അനുവദിച്ചെങ്കിലും അതിലും ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.

കൂടുതല്‍ പരിഹാരനടപടികള്‍ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രിമാരും എംപിമാരും ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നുമാണ് മുംബൈ മലയാളികളുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com