ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ നോർക്ക കെയർ പദ്ധതി വിശദീകരണ യോഗം

ഒക്ടോബർ 15 ബുധനാഴ്ച വൈകിട്ട്
NORKA CARE project explanation meeting at Sree Narayana Mandira Samiti Vashi unit

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ നോർക്ക കെയർ പദ്ധതി വിശദീകരണ യോഗം

Updated on

നവിമുംബൈ: പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പദ്ധതിയുടെ വിശദീകരണ യോഗം ഒക്ടോബർ 15 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വാശി ഗുരുസെന്‍ററിൽ വച്ചു നടത്തുന്നു. പുതിയതായി ഈ സ്കീമിൽ ചേരാനും നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ ഇൻഷുറൻസ് പുതുക്കാനും സൗകര്യമുണ്ടായിരിക്കും.

നോർക്ക ഡെവലപ്പ്മെന്‍റ് ഓഫിസർ റഫീഖ് പദ്ധതിയെകുറിച്ച് വിശദമാക്കും. മുംബൈ അഡ്രസ്സിലുള്ള ആധാർ കാർഡ് അതില്ലാത്തവർ വാടക കരാർ കോപ്പി, ഒരു ഫോട്ടോ എന്നിവയുമായി എല്ലാവരും ഗുരുസെന്‍ററിൽ എത്തണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9869253770.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com