
ഉറണില്‍ നോര്‍ക്ക അംഗത്വ ക്യാംപെയ്ന്‍
നവിമുംബൈ: ഉറണ്‍- ദ്രോണഗിരി മലയാളി കൂട്ടായ്മയും ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ മുംബൈ സോണും സംയുക്തമായി നോര്‍ക്ക അംഗത്വ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. 30 ന് രാവിലെ 11ന് പനവേല്‍ -ഉറണ്‍ കോട്ട് നാക്കയ്ക്ക് സമീപമുള്ള ആനന്ദി ഹോട്ടലില്‍ ക്യാംപ് ആരംഭിക്കും. നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ എ. റഫീഖ് ഉദ്ഘാടനം ചെയ്യും.
ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ 36 ജില്ലകളിലും ഉള്ള വിവിധ മലയാളി സംഘടനകളുടെ ഏകോപനത്തിലൂടെ കേരളാ സര്‍ക്കാര്‍ പ്രവാസി ക്ഷേമ വകുപ്പിന്‍റെ ഭാഗമായ നോര്‍ക്ക റൂട്ട്‌സിന്‍റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാംപ്.
നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് / പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ സ്‌കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കുന്നതിന് വേണ്ടി കേരള ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകളോടൊപ്പം 372 രൂപ മൂന്നു വര്‍ഷത്തേക്കുള്ള അംഗത്വ ഫീസും നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉറണ്‍- ദ്രോണഗിരി മലയാളി കൂട്ടായ്മ ഭാരവാഹികളായ ബാബു( 9653283008 ) ,ഗോപകുമാര്‍ എ ( 9324838360 ) , ദീപക് പിള്ള ( 9324503170 )എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫയര്‍ സെല്ലിന് വേണ്ടി,ഉണ്ണി വി ജോര്‍ജ് അറിയിച്ചു.