നോര്‍ക്ക പ്രവാസി ഇന്‍ഷ്വറന്‍സ് കാര്‍ഡ് അംഗത്വ കാംപെയ്ന്‍

ജോഗേശ്വരി ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ കുമാര്‍ അധ്യക്ഷനായി
Norka Pravasi Insurance Card Membership Campaign

‌നോര്‍ക്ക പ്രവാസി ഇന്‍ഷ്വറന്‍സ് കാര്‍ഡ് അംഗത്വ കാംപെയ്ന്‍

Updated on

മുംബൈ : ഫെയ്മയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്കയുടെ പ്രവാസി ഇന്‍ഷ്വറന്‍സ് കാര്‍ഡ് അംഗത്വ കാംപെയ്ന്‍ ജോഗേശ്വരി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്സ് പ്രവാസി മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രവാസി ഐഡി കാര്‍ഡ് പ്രചാരണമാസത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ജോഗേശ്വരി ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങ് നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസര്‍ റഫീഖ് ഉദ്ഘാടനം ചെയ്തു. അനു ബി. നായര്‍, ബാലന്‍പണിക്കര്‍, ശിവപ്രസാദ് കെ. നായര്‍, ഉഷാതമ്പി, ഗംഗധരന്‍, ശ്രീജ സുനില്‍ കപ്പാച്ചേരി, സിനി സുനില്‍, സന്തോഷ് നായര്‍ എന്നിവര്‍ കാംപെയ്ന് നേതൃത്വം നല്‍കി. നോര്‍ക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികളായ പ്രവാസി ഇന്‍ഷ്വറന്‍സ് കാര്‍ഡ്, ഐഡി കാര്‍ഡ് ഇന്‍ഷ്വറന്‍സ്, വിദേശതൊഴില്‍ അവസരങ്ങള്‍,വിദ്യാര്‍ഥികള്‍ക്കായുള്ള ഐഡി കാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിങ്ങനെയുള്ള വിവിധ പദ്ധതികളെക്കുറിച്ച് ക്യാമ്പില്‍ നോര്‍ക്ക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍, മലയാളി സംഘടനകളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പി.പി. അശോകന്‍ പറഞ്ഞു ഫോണ്‍: 94222 67277, 93222 65976.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com