നോർക്കാ പ്രവാസി അംഗത്വ കാർഡ് വിതരണം ചെയ്തു

പ്രവാസി കാർഡ് ഉള്ളവർക്ക് 3 വർഷത്തെ കാലാവധിയോട് കൂടി 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്.
നോർക്കാ പ്രവാസി അംഗത്വ കാർഡ് വിതരണം ചെയ്തു

മുംബൈ: ചെമ്പൂർ മലയാളി സമാജം, ബൈക്കുള്ള ലാൽബാഗ് മലയാളി സമാജം,ട്രോംബെ മലയാളി സാംസ്കാരിക സമിതി,പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് കൾച്ചറൽ സെന്‍റർ ശിവാജി നഗർ, ഫെയ്മ മഹാരാഷ്ട്ര എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളാ സർക്കാരിന്‍റെ നോർക്ക പ്രവാസികാർഡ് അംഗത്വ കാമ്പയിൻ ചെമ്പൂർ മലയാളി സമാജം ഓഫീസിൽ വെച്ച് 14.04.2023 രാവിലെ 10.30 മുതൽ ഉച്ചക്ക് 1മണി വരെ നടന്നു.

മുംബൈ നോർക്കാ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥൻ ഭദ്രന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പ്രവാസി കാർഡ് അംഗത്വത്തിനു വേണ്ടി രജിസ്റ്റർ ചെയുന്നതിന് വേണ്ടി നൂറ് കണക്കിന് മലയാളികൾ സമാജം ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിച്ചു. ചെമ്പൂർ മലയാളി സമാജം പ്രസിഡണ്ട് കെ.വി പ്രഭാകരൻ ഉൽഘാടനം ചെയ്ത ക്യാമ്പിൽ ഫെയ്മ മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. പി.പി അശോകൻ ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര, ഗിരീഷ് കൃഷ്ണൻ സെക്രട്ടറി,ചെമ്പൂർ മലയാളി സമാജം പി.രാധാകൃഷ്ണൻ -ജനറൽ സെക്രട്ടറി ബൈക്കുള്ള ലാൽ ബാഗ് മലയാളി സമാജം, വേണുരാഘവൻ - സെക്രട്ടറി ട്രോംബെ മലയാളി സാംസ്കാരിക സമിതി രാജൻ വാഴപ്പിള്ളി - പ്രസിഡണ്ട് ,പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് കൾച്ചറൽ സെന്‍റർ ശിവാജി നഗർ എന്നിവർ സംസാരിച്ചു.

പ്രവാസി ഐഡി കാർഡ്, പ്രവാസികൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതി ലുപരി ഒരു ഇൻഷുറൻസ് കാർഡും മറ്റ് സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയും കൂടിയാണ്. പ്രവാസി കാർഡ് ഉള്ളവർക്ക് 3 വർഷത്തെ കാലാവധിയോട് കൂടി 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്. അപകടമരണം സംഭവിച്ചാൽ 4 ലക്ഷം രൂപയും, അപകടം മൂലം അംഗ വൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയും തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് കേരള സർക്കാർ നൽകുന്നതാണ്.

കേരളത്തിന്‌ പുറത്ത് 2വർഷത്തിൽ കൂടുതൽ കേരളത്തിന്‌ പുറത്ത് താമസം ആക്കിയ, 18 മുതൽ 70 വയസ്സ് വരെ പ്രായം ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും തിരിച്ചറിയൽ കാർഡ് എടുക്കാവുന്നതാണ്. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, കേരളത്തിന്‌ പുറത്ത് താമസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ്, വാട്ടർ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ മുതലായവയിൽ ഏതെങ്കിലും ഒന്ന് ) എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്. നോർക്കാ ഉദ്യോഗസ്ഥരുമായ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ / ഓഫ്‌ലൈൻ സംവിധാനത്തിലൂടെ നോർക്കാ പ്രവാസി കാർഡ് അംഗത്വത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com