നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡന്‍റിറ്റി കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ്

കണ്ണൂര്‍ കൂട്ടായ്മയും ഫെയ്മയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Norka Roots organized a Pravasi Identity Card registration camp in Pune

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡന്‍റിറ്റി കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ്

Updated on

പുനെ: പൂനെയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡന്‍റിറ്റി കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുംബൈ നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ റഫീക്, കണ്ണൂര്‍ കൂട്ടായ്മ അംഗത്തിന് ഫോം നല്‍കിയാണ് ക്യാമ്പിന് തുടക്കമിട്ടത്. കേരള സര്‍ക്കാരിന്‍റെ പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികളെപ്പറ്റിയും പ്രവാസി പെന്‍ഷനെപ്പറ്റിയും വിശദമായി സംസാരിച്ചു. കണ്ണൂര്‍ കൂട്ടായ്മയും ഫെയ്മയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഫെയ്മ മഹാരാഷ്ട്ര സീനിയര്‍ സിറ്റിസണ്‍ ക്ലബ് ചീഫ് കോര്‍ഡിനേറ്റര്‍ രമേഷ് അമ്പലപ്പുഴ നേതൃത്വം നല്‍കിയ ക്യാമ്പില്‍, നോര്‍ക്ക ഓഫീസര്‍ ഭരത്, രജിസ്‌ട്രേഷന് എത്തിയവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ഫോം പൂരിപ്പിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതു. ഏകദേശം 600 ല്‍പരം ഫോമുകള്‍ ക്യാംപില്‍ വിതരണം ചെയ്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com